Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊടകര കുഴൽപണ കേസ്: സി.പി.എം-ബി.ജെ.പി ഡീൽ വ്യക്തം -കോൺഗ്രസ്​

text_fields
bookmark_border
കൊടകര കുഴൽപണ കേസ്: സി.പി.എം-ബി.ജെ.പി ഡീൽ വ്യക്തം -കോൺഗ്രസ്​
cancel

ചേലക്കര: കൊടകര കുഴൽപണ കേസ്​, കരുവന്നൂർ, കുട്ടനെല്ലൂർ ബാങ്ക്​ തട്ടിപ്പ്​ കേസുകൾ എന്നിവയിലെ സി.പി.എം-ബി.ജെ.പി ഡീൽ വ്യക്തമായെന്ന്​ മുൻ എം.എൽ.എ അനിൽ അക്കരയും കെ.പി.സി.സി വർക്കിങ്​ പ്രസിഡന്‍റ്​ ടി.എൻ. പ്രതാപനും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ​

ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കൂടി ഉൾപ്പെട്ട കുഴൽപണ കേസ്​ ഇപ്പോൾ നിലച്ചിരിക്കുകയാണ്​. തൃശൂരിൽ സുരേഷ്​ ഗോപി ജയിച്ചതോടെ കരുവന്നൂർ കേസും മരവിച്ചു. കരുവന്നൂരിനെക്കാൾ വലുതാണ്​ സി.പി.എം ഭരിക്കുന്ന കുട്ടനെല്ലൂർ ബാങ്ക്​ തട്ടിപ്പ്​ കേസ്​.

അതിൽ പ്രാദേശിക സി.പി.എം നേതാക്കൾക്കെതി​രെ നടപടിയെടുത്തതൊഴിച്ചാൽ ഒന്നും നടന്നില്ല. ഇതെല്ലാം പരസ്പര ബന്ധമുള്ളതാണ്​. കൊടകര കേസ്​ പുനരന്വേഷിക്കണമെന്നും ഉപതെരഞ്ഞെടുപ്പിൽ​ ബി.ജെ.പി വൻതോതിൽ പണമിറക്കുന്നത്​ തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kodakara hawala case: CPM-BJP deal clear - Congress
Next Story