Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എസ്.എസിന്‍റെ ശബ്ദമാണ് ആന്‍റണിയിലൂടെ പുറത്ത് വന്നത് -കോടിയേരി 

text_fields
bookmark_border
ആർ.എസ്.എസിന്‍റെ ശബ്ദമാണ് ആന്‍റണിയിലൂടെ പുറത്ത് വന്നത് -കോടിയേരി 
cancel

ചെങ്ങന്നൂർ: ആർ.എസ്.എസ് തലവന്‍റെ ശബ്ദമാണ് എ.കെ ആന്‍റണിയിലൂടെ പുറത്ത് വന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ച നയമാണോ ഇതെന്ന് വ്യക്തമാക്കണം. ബി.ജെ.പിക്കാരോട് കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് കോൺഗ്രസുകാരൻ പറയുന്നത് ആദ്യമാണ്. ഹിന്ദുത്വ സംഘടനകളെ പ്രീതിപ്പെടുത്താനാണ് വിജയകുമാറിനെ സ്ഥാനാർഥിയാക്കിയതെന്നും കോടിയേരി പറഞ്ഞു. 

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലെല്ലാം മാണി യു.ഡി.എഫിനൊപ്പമായിരിന്നു. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിക്കും. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് യു.ഡി.എഫും എൻ.ഡി.എയും മത്സരിക്കുന്നതെന്നും  കോടിയേരി വ്യക്തമാക്കി. 

തെരഞ്ഞെടുപ്പ് ഫലം ദുരന്തമായിരിക്കും എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കുമ്മനം രാജശേഖരനെ ഗവർണറാക്കി മാറ്റിയതെന്നും കോടിയേരി ആരോപിച്ചു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kodiyeri Attack to AK Antony -Kerala News
Next Story