അഫ്സ്പ: നിലപാടിൽ ഉറച്ച് കോടിയേരി
text_fieldsകോഴിക്കോട്: ‘അഫ്സ്പ’ സംബന്ധിച്ച തെൻറ നിലപാടിൽ ഉറച്ചുനില്‍ക്കുന്നതായി കോടിയേരി ബാലകൃഷ്ണൻ. ‘അഫ്സ്പ’ ചുമത്തിയിടങ്ങളിലൊന്നും സമാധാനമില്ല. അവിടെയെല്ലാം ജനങ്ങളും സൈന്യവും ഏറ്റുമുട്ടുകയാണ്.
സൈന്യം ബലാത്സംഗം ചെയ്തതായി ഹെഡ്ഗേ കമീഷന് റിപ്പോര്‍ട്ടിലുണ്ട്. ആർ.എസ്.എസ് തെൻറ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വി.എസിനെ സര്‍ക്കാര്‍ വാര്‍ഷികത്തിന് ക്ഷണിക്കാത്തത് വിവാദമാക്കേണ്ടതില്ല.
സര്‍ക്കാറിെൻറ വാര്‍ഷിക ചടങ്ങില്‍ മന്ത്രിമാരാണ് പങ്കെടുക്കേണ്ടത്. സി.പി.എം സംസ്ഥാന സെക്രട്ടറിയായ തന്നെയും പരിപാടിക്ക് ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
