എം.ടി.എം കവർച്ച സംഘം പിക്അപ് വാൻ മോഷ്ടിച്ചത് മണിപ്പുഴയിൽനിന്ന്
text_fieldsകോട്ടയം: എ.ടി.എം കവർച്ചസംഘം പിക്അപ് വാൻ മോഷ്ടിച്ചത് കോട്ടയം മണിപ്പുഴയിൽനിന്ന്. മധ്യകേരളത്തിലെ എ.ടി.എം കൗണ്ടറുകളിൽ മോഷണം നടത്തിയശേഷം ചാലക്കുടിയിൽ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 11.45ന് മണിപ്പുഴ പറപ്പള്ളി വേയ്ബിഡ്ജ് സർവിസ് സെൻററിന് മുന്നിൽ പാർക്ക് ചെയ്ത റോജിമോെൻറ ഉടമസ്ഥതയിലുള്ള പിക്അപ്പാണ് മോഷ്ടിച്ചത്. തൊട്ടടുത്ത വാഹന വിൽപനകേന്ദ്രത്തിലെ സി.സി ടി.വി ദൃശ്യങ്ങളിൽ വാഹനം കൊണ്ടുപോകുന്ന മൂന്നംഗസംഘത്തിെൻറ ചിത്രം പതിഞ്ഞിട്ടുണ്ട്. മോഷ്ടിച്ച വാഹനം കോടിമത ഭാഗത്തേക്കാണ് ഒാടിച്ചുപോയത്.
രാവിലെ 10ന് കടതുറക്കാനെത്തിയ റോജിമോനാണ് വാഹനം മോഷണം പോയതായി കണ്ടെത്തിയത്. തുടർന്ന് ചിങ്ങവനം പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച വൈകീട്ട് ആറിന് തൃശൂർ ചാലക്കുടി ഭാഗത്ത് വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇൗ വാഹനമാണ് മോഷണസംഘം ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്.
