ഫ്രാങ്കോ കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം റദ്ദാക്കി
text_fieldsകോട്ടയം: ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനക്കേസ് അന്വേഷിച്ച വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിെൻറ ഇടുക്കിയില േക്കുള്ള സ്ഥലംമാറ്റം റദ്ദാക്കി. പകരം കോട്ടയം ഡി.സി.ആർ.ബി ഡിവൈ.എസ്.പിയായി നിയമിച്ചു.
കേസ് വിചാരണ തുടങ്ങാനിരിക്കെ ജില്ലക്ക് പുറത്തേക്ക് കെ. സുഭാഷിനെ സ്ഥലംമാറ്റിയതിനെതിരെ കുറവിലങ്ങാട്ടെ കന്യാസ്ത്രീകളടക്കം രംഗത്തുവന്നിരുന്നു. കേസ് അട്ടിമറിക്കാനാണെന്ന സംശയവും ഇവർ ഉന്നയിച്ചിരുന്നു. അന്വേഷണഘട്ടത്തിൽ കോട്ടയം എസ്.പി ഹരിശങ്കറെ കൊല്ലത്തേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഡിവൈ.എസ്.പിയെ തൊടുപുഴ വിജിലന്‍സിലേക്ക് മാറ്റിയത്. ഇത് കേസിെൻറ വിചാരണഘട്ടത്തിൽ തിരിച്ചടിയാകുമെന്ന ആക്ഷേപം ഉയർന്നിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനെ കോട്ടയം ജില്ലയില്‍നിന്നുതന്നെ മാറ്റിയത് ഉന്നത ഇടപെടലിെൻറ ഭാഗമാണെന്നാണ് സേവ് ഔവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചിരുന്നു.
