Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോട്ടയം നഗരസഭയിൽ ജീവനക്കാരൻ മൂന്നുകോടി തട്ടി
text_fieldsbookmark_border
കോട്ടയം: കോട്ടയം നഗരസഭയിൽ പെൻഷൻ വിതരണത്തിന്റെ മറവിൽ വൻ തട്ടിപ്പ്. മൂന്നുകോടിയിലധികം രൂപ ജീവനക്കാരൻ തട്ടിയെടുത്തതായി കണ്ടെത്തി. ഇയാൾക്കെതിരെ നഗരസഭ സെക്രട്ടറി കോട്ടയം ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
കോട്ടയം നഗരസഭയിലെ ക്ലർക്കായിരുന്ന കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ സി. വർഗീസിനെതിരെയാണ് പരാതി. നിലവിൽ ഇയാൾ വൈക്കം നഗരസഭയിലാണ് ജോലി ചെയ്യുന്നത്.
പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന അഖിൽ പെൻഷൻ നൽകേണ്ടവരുടെ പട്ടികയിലില്ലാത്ത പി. ശ്യാമള എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് മാസങ്ങളായി അനധികൃതമായി വൻ തുക അയച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.
Next Story

