Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്​ ബൈപാസ്​: 43 ശതമാനം പൂർത്തിയായി

text_fields
bookmark_border
കോഴിക്കോട്​ ബൈപാസ്​: 43 ശതമാനം പൂർത്തിയായി
cancel

ന്യൂഡൽഹി: കോഴിക്കോട് ബൈപാസ്​ ആറുവരി പാതയുടെ 43 ശതമാനം ജൂൺ 30 വരെയുള്ള കാലയളവിൽ പൂർത്തീകരിച്ചതായി ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയെ അറിയിച്ചു. എം.കെ. രാഘവൻ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ്​ മന്ത്രി ഇക്കാര്യം പറഞ്ഞത്​.

കോഴിക്കോട് ബൈപ്പാസിന് ഇരുവശവും നടക്കുന്ന പ്രവൃത്തികളെക്കാൾ വേഗത്തിൽ ആറുവരിപാതയുടെ നിർമാണ ജോലി പുരോഗമിക്കുന്നുണ്ടെന്ന്​ മന്ത്രി വിശദീകരിച്ചു.

കോഴിക്കോട് - പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേ നിർമാണം ഭൂമിയേറ്റെടുക്കൽ ഘട്ടത്തിലാണെന്നും, വിശദ പദ്ധതി റിപ്പോർട്ട്​ തയാറാക്കാൻ ഏല്പി​ച്ചെന്നും മന്ത്രി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kozhikode Bypass 43 percent completed
Next Story