കെ.പി.സി.സി ജനറൽ സെക്രട്ടറിമാരുടെ ചുമതലകള്‍ വീതിച്ചു; ടി.യു. രാധാകൃഷ്ണന് സംഘടന ചുമതല
text_fields
തിരുവനന്തപുരം: മുന്‍ എം.എല്‍.എ കൂടിയായ ടി.യു. രാധാകൃഷ്ണന് സംഘടന ചുമതല നല്കി കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരുടെ ചുമതലകള്‍ വീതിച്ചുനല്കി. കെ.പി.സി.സി പ്രസിഡൻറാണ് ചുമതലകള്‍ വീതിച്ചുനല്‍കിയത്.
ജി.എസ്. ബാബുവിനാണ് കെ.പി.സി.സി ഓഫിസിെൻറ ചുമതല. മറ്റുള്ളവര്‍ക്ക് ഓരോ ജില്ലയുടെ ചുമതല നല്കി. കെ.പി. ശ്രീകുമാര്‍ (തിരുവനന്തപുരം), പഴകുളം മധു (കൊല്ലം), എം.എം. നസീര്‍ (പത്തനംതിട്ട), ജി. പ്രതാപവര്‍മ തമ്പാന് (ആലപ്പുഴ), എം.ജെ. ജോബ് (കോട്ടയം), ജോസി സെബാസ്റ്റ്യന്‍ (ഇടുക്കി), എസ്. അശോകന് (എറണാകുളം), കെ. ജയന്ത് (തൃശൂര്‍), ബി.എ. അബ്ദുൽ മുത്തലിബ് (പാലക്കാട്), പി.എ. സലീം (മലപ്പുറം), കെ.കെ. എബ്രഹാം (കോഴിക്കോട്), പി.എം. നിയാസ് (വയനാട്), സി. ചന്ദ്രന് (കണ്ണൂര്‍), സോണി സെബാസ്റ്റ്യന്‍ (കാസർകോട്) എന്നിങ്ങനെയാണ് ചുമതലകള്‍ വീതിച്ചത്.

