Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.പി.സി.സി പുനഃസംഘടന: ജംബോ കമ്മിറ്റി രൂപീകരിക്കരുതെന്ന് കെ. മുരളീധരൻ

text_fields
bookmark_border
  • വട്ടിയൂർക്കാവിൽ എൻ.എസ്.എസ് നിലപാട് പ്രതികൂലമായി ബാധിച്ചു
K-Muraleedharan
cancel

ന്യൂഡൽഹി: കെ.പി.സി.സി ഭാരവാഹി പട്ടിക സംബന്ധിച്ച അതൃപ്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ച് കെ. മുരളീധരൻ എം.പി. ജംബോ കമ്മിറ്റി രൂപീകരിക്കുന്നത് അംഗീകരിക്കരുത്. പട്ടികയെ കുറിച്ച് രാഷ്ട്രീയ സമിതിയുമായും എം.പിമാരുമായും കൂടിയാലോചിച്ചില്ലെന്നും മുരളീധരൻ അറിയിച്ചു.

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തരുത്. നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഇത് പ്രതികൂലമായി ബാധിക്കും. തൽകാലികമായി നാമനിർദേശം ചെയ്യുന്നതാണ് ഗുണകരമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് നിലപാട് പ്രതികൂലമായി ബാധിച്ചെന്നും മുരളീധരൻ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KPCC K Muralidharan -Kerala News
Next Story