Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലത്ത് ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു; ദുരന്തം ഒഴിവാക്കിയത് ബൈക്ക് യാത്രികൻ

text_fields
bookmark_border
കൊല്ലത്ത് ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു; ദുരന്തം ഒഴിവാക്കിയത് ബൈക്ക് യാത്രികൻ
cancel

കൊല്ലം: കൊല്ലം അഞ്ചലിൽ കെ.എസ്.ആർ.ടി.സി ബസിന് തീ പിടിച്ചു. ബൈക്ക് യാത്രക്കാരന്റെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം.

തിരുവനന്തപുരത്ത് നിന്നും മുണ്ടക്കയത്തേക്ക് പോയ ബസിനാണ് തീപിടിച്ചത്. പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രികനാണ് ബസ് ഡ്രൈവറെ വിവരം അറിയിക്കുന്നത്. തുടർന്ന് യാത്രക്കാരെ മുഴുവൻ പുറത്തിറക്കി സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് അഗ്നിശമന ഉപകരണങ്ങൾ കൊണ്ടുവന്ന് തീയണച്ചു.

ബസിന്റെ ഡീസൽ ടാങ്കിന് ചോർച്ച ഉണ്ടായിരുന്നതായി കണ്ടെത്തി. അഞ്ചൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSRTC bus catches fire in Kollam
Next Story