വനിത കണ്ടക്ടറുടെ മുഖത്തടിച്ചു; യാത്രക്കാരൻ അറസ്റ്റിൽ
text_fieldsതൃശൂർ: കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടറെ മർദിച്ച യാത്രക്കാരനെതിരെ കേസ്. ചാലക്കുടി-മണ്ണുത്തി റൂട്ടിൽ സർവിസ് നടത്തുന്ന ഓർഡിനറി ബസിലെ കണ്ടക്ടർ അഷ്ടമിച്ചിറ സ്വദേശി പാബ്ലിയത്ത് ഷൈലക്കാണ് മർദനമേറ്റത്. സംഭവത്തിൽ യാത്രക്കാരനായ ചിറ്റിശേരി കളരിക്കൽ രാധാകൃഷ്ണനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം. ബസ് മണ്ണുത്തിയിലേക്ക് പോകുന്നതിനിടെ മദ്യപിച്ചെത്തിയ യാത്രക്കാരൻ കണ്ടക്ടറെ മുഖത്തും കൈയിലും അടിക്കുകയായിരുന്നു. കണ്ടക്ടറുടെ പരാതിയിലാണ് രാധാകൃഷ്ണനെതിരെ കേസെടുത്തത്.
