Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സരിത നടത്തിയ ചായക്കുറിയിൽ ഒരു നറുക്ക് ചേർന്നവരാണ് എല്ലാവരും; ഞങ്ങളാരും ഒരു നറുക്കിനും ചേർന്നിട്ടില്ല'

text_fields
bookmark_border
സരിതയുടെ വെളിപ്പെടുത്തലിൽ ഒരാളും കേസ് കൊടുക്കാതിരുന്നത് കുടുങ്ങുമെന്ന് അവർക്ക് തന്നെ ഉറപ്പുള്ളതുകൊണ്ടാണെന്ന് കെ.ടി. ജലീൽ
സരിത നടത്തിയ ചായക്കുറിയിൽ ഒരു നറുക്ക് ചേർന്നവരാണ് എല്ലാവരും; ഞങ്ങളാരും ഒരു നറുക്കിനും ചേർന്നിട്ടില്ല
cancel
camera_alt

കെ.ടി. ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം (വലത്ത്)

Listen to this Article

സരിത നായർ വിവാദമായ വെളിപ്പെടുത്തലുകൾ നടത്തിയപ്പോൾ ഒരാളും ഒരു കേസും കൊടുക്കാതിരുന്നത്, പരാതിയിൽ അന്വേഷണം വന്നാൽ കുടുങ്ങുമെന്ന് അവർക്ക് ഉറപ്പുള്ളതുകൊണ്ടാണെന്ന് കെ.ടി. ജലീൽ എം.എൽ.എ. സരിത നടത്തിയ ചായക്കുറിയിൽ ഒരു നറുക്ക് ചേർന്നവരാണ് എല്ലാവരും. എന്നാൽ സ്വപ്ന നടത്തിയ ജൽപ്പനങ്ങൾക്കെതിരെ ഞാൻ പൊലീസിൽ പരാതി നൽകി. കാരണം ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേർന്നിട്ടില്ല -ജലീൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കെ.ടി. ജലീൽ എം.എൽ.എയുടെ കുറിപ്പ്

സരിതയുടെ വെളിപ്പെടുത്തലിന്‍റെ വെളിച്ചത്തിൽ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല. കാരണം സരിത നടത്തിയ ചായക്കുറിയിൽ ഒരു നറുക്ക് ചേർന്നവരാണ് എല്ലാവരും. പരാതി കൊടുത്ത് അന്വേഷണം വന്നാൽ കുടുങ്ങുമെന്ന് അവർക്കുറപ്പാണ്.

എന്നാൽ സ്വപ്ന നടത്തിയ ജൽപ്പനങ്ങൾക്കെതിരെ ഞാൻ പോലീസിൽ പരാതി നൽകി. പോലീസ് എഫ്.ഐ.ആർ ഇട്ട് അന്വേഷണവും തുടങ്ങി. കാരണം ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേർന്നിട്ടില്ല.

ഏത് കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷിച്ചാലും ഒരു ചുക്കും കണ്ടെത്താൻ കഴിയില്ല എന്ന് 101% എനിക്കുറപ്പാണ്. അവനവനെ വിശ്വാസമുള്ളവർക്ക് ആരെപ്പേടിക്കാൻ?


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kt jaleel facebook post
Next Story