Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാജി കോവിഡ് പോരാട്ടത്തെ ദുർബലപ്പെടുത്തുന്നു -കെ.ടി ജലീൽ
text_fieldsbookmark_border
തിരുവനന്തപുരം: പ്രളയഫണ്ട് സർക്കാർ ദുരുപയോഗം ചെയ്തെന്നും ദുരിതാശ്വാസ ഫണ്ടിൽനിന്ന് സി.പി.എം നേതാക്കളുടെ ബ ാങ്കിലെ കടം തീർക്കാൻ വരെ പണം ഉപയോഗിച്ചിട്ടുണ്ടെന്നുമുള്ള കെ.എം ഷാജിയുടെ ആരോപണങ്ങൾക്കെതിരെ മന്ത്രി കെ.ടി ജലീൽ രംഗത്ത്. ഷാജി കോവിഡ് പോരാട്ടത്തെ ദുർബലപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഷാജിയുടെ ആരോപണങ്ങൾ പച്ചനുണയാണ്. ഈ ആരോപണങ്ങൾ മുസ്ലിംലീഗിലുള്ളവർ തന്നെ അംഗീകരിക്കില്ല. മുസ്ലിം ലീഗ് പലതരത്തിലും സർക്കാറുമായി സഹകരിച്ചിട്ടുണ്ട്. ഷാജി ജനങ്ങളോട് കള്ളം പറയുന്നത് മാന്യമാണോയെന്ന് മുസ്ലിം ലീഗ് നേതൃത്വം ആലോചിക്കണം. ദുരിതാശ്വാസ ഫണ്ടിൽനിന്ന് പണം വകമാറ്റിചെലവഴിച്ചിട്ടില്ലെന്നും ജലീൽ കൂട്ടിച്ചേർത്തു.
Next Story
