ലീഗാണ് യു.ഡി.എഫിന്റെ നട്ടെല്ല്; കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല ലീഗെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsതിരുവനന്തപുരം: മുന്നണി മാറ്റത്തിൽ നിലപാട് ആവർത്തിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കുപ്പായം മാറും പോലെ മുന്നണി മാറുന്ന പാർട്ടിയല്ല ലീഗെന്നും യു.ഡി.എഫിന്റെ നട്ടെല്ലാണ് ലീഗെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിങ്ങളെന്തിനാണ് അതേക്കുറിച്ച് ചർച്ച ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
യു.ഡി.എഫിന് ആശയക്കുഴപ്പം ഉണ്ടായിക്കോട്ടെ എന്ന് വെച്ചായിരിക്കും ഇ.പി ജയരാജൻ അങ്ങനെ പറഞ്ഞത്. പക്ഷെ ഇപ്പോ ചക്കിന് വെച്ചത് കൊക്കിന് കൊണ്ടതുപോലെയായി. ആശയക്കുഴപ്പം അവരുടെ ഇടയിലല്ലേ ഉണ്ടായത്. ഞങ്ങൾക്ക് ആശയക്കുഴപ്പമില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
ലീഗിന്റെ ധാരണ രാഹുൽ ഗാന്ധിയുമായാണ്. അത് തൽക്കാലം തെറ്റിക്കില്ല. വേണമെങ്കിൽ കെ. സുധാകരനും സതീശനും കൂടുതൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതി തല്ക്കാലം നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

