90 സീറ്റ് വരെ യു.ഡി.എഫിന് ലഭിക്കാനുള്ള സാഹചര്യമുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനായി യു.ഡി.എഫ് തയാറായി നിൽക്കുകയാണെന്നും മുന്നണി മികച്ച ഭൂരിപക്ഷത്തിൽ ഭരിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 90 സീറ്റ് വരെ യു.ഡി.എഫിന് ലഭിക്കാനുള്ള സാഹചര്യമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷത്തിനാണ് ഇടതുപക്ഷത്തിന് പല സീറ്റുകളും കിട്ടിയത്.
തീരദേശ മേഖലകളിൽ യു.ഡി.എഫ് തരംഗമുണ്ടാകും. തൊഴിൽരഹിതരായ യുവതയുടെ പിന്തുണയും യു.ഡി.എഫിനായിരിക്കും. ഭരണതുടർച്ചയല്ല, ഭരണമാറ്റമായിരിക്കും കേരളത്തിലുണ്ടാവുക. യു.ഡി.എഫിെൻറ ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് എൽ.ഡി.എഫ് സർക്കാറിെൻറ പല വിഷയങ്ങളിലുമുള്ള മനംമാറ്റം. സ്ഥാനാർഥി പട്ടിക അന്തിമമാക്കുന്ന നടപടി മാത്രമാണ് ബാക്കി. സ്ഥാനാർഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

