കാർഷിക മേഖലയിൽ സർക്കാർ ഉടമസ്ഥതയിൽ ആദ്യ കമ്യൂണിറ്റി റേഡിയോ 'കുട്ടനാട് എഫ്.എം 90' ഉദ്ഘാടനം നാളെ
text_fieldsആലപ്പുഴ: കുട്ടനാട് കമ്യൂണിറ്റി റേഡിയോ 'കുട്ടനാട് എഫ്.എം 90' ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11ന് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും.മന്ത്രി ജി. സുധാകരൻ അധ്യക്ഷവഹിക്കും. ലൈവ് സ്റ്റുഡിയോ മന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
റെക്കോഡിങ് സ്റ്റുഡിയോ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. കളർകോട് പ്രവർത്തിക്കുന്ന സംസ്ഥാന വിത്ത് പരിശോധന കേന്ദ്രത്തിലാണ് പരിപാടി.
ഇന്ത്യയിൽ ആണെന്ന് ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസർ ജോർജ് സെബാസ്റ്റ്യൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കുട്ടനാട് വികസന ഏജൻസി വൈസ് ചെയർമാൻ കൃഷി അഡീഷനൽ ഡയറക്ടർ മധു ജോർജ് മത്തായി, അഡ്വ. ജോയിക്കുട്ടി ജോസ്, കെ.സി.പി.എം ജോയൻറ് ഡയറക്ടർ ഷേർളി ജോസ്, എ.ടി.എം.എ പ്രോജക്ട് ഡയറക്ടർ ലത മേരി ജോർജ്, സീനിയർ സീഡ് അനലിസ്റ്റ് ബിജു തോമസ് എന്നിവർ പങ്കെടുത്തു.

