സൗമ്യയെ സി.പി.എം അംഗമാക്കി പോസ്റ്റ്; യുവതിക്കെതിരെ പരാതി
text_fieldsതലശ്ശേരി: മാതാപിതാക്കളുടെയും മക്കളുടെയും ദുരൂഹമരണത്തിൽ അറസ്റ്റിലായ പിണറായി പടന്നക്കര വണ്ണത്താൻ വീട്ടിൽ സൗമ്യയെ സി.പി.എം പിണറായി ലോക്കൽ കമ്മിറ്റി അംഗമായി ചിത്രീകരിച്ച് രാഷ്ട്രീയ സേവികസമിതി നേതാവായ ലസിത പാലക്കൽ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായി.
ലസിതയുടെ ഫേസ്ബുക്ക് ടൈം ലൈനിലാണ് സൗമ്യയുടെ ഫോേട്ടാ സഹിതമുള്ള പോസ്റ്റിട്ടത്. ‘‘പിണറായിയിലെ ലവൾ -ലോക്കൽ കമ്മിറ്റി അംഗമാണെന്ന് കേട്ടു’’ എന്ന വരികേളാടെയാണ് തുടക്കം.
‘‘അവിഹിതബന്ധത്തെ എതിർത്തതിന് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യ, സി.പി.എം പിണറായി ലോക്കൽ കമ്മിറ്റി അംഗം. ഇതാണ് സഖാവ്, ഇതാവണം സഖാവ്’’ എന്ന വരികളും ചേർത്തിട്ടുണ്ട്. പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ടതിന് ലസിത പാലക്കലിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സി.പി.എം.
സൗമ്യ സി.പി.എം അനുഭാവിേപാലുമല്ല. കടുത്ത രാഷ്ട്രീയവിരോധത്താൽ പാർട്ടിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നരീതിയിൽ േഫസ്ബുക്കിലൂടെ ദുഷ്പ്രചാരണം നടത്തിയ ലസിത പാലക്കലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യെപ്പട്ട് സി.പി.എം പിണറായി ലോക്കൽ കമ്മിറ്റി സെക്രട്ടറി കക്കോത്ത് രാജൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.
