Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലാവലിൻ കേസ് നടപടി ​േമയ്​ നാലിലേക്ക്​ മാറ്റി

text_fields
bookmark_border
lavlin
cancel

തിരുവനന്തപുരം: ലാവലിൻ അഴിമതിക്കേസ് നടപടി മേയ്​ നാലിലേക്ക്​ മാറ്റി. പ്രതികളെ കുറ്റമുക്തരാക്കിയതിനെതിരെ സി.ബി .ഐ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്‌തതിനെതുടർന്നാണ്​ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി കേസ് മാറ്റിയത്.

ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവലിനുമായി ഒപ്പിട്ട കരാറുകളിലെ വ്യവസ്ഥാലംഘനം വഴി സർക്കാറിന് 374 കോടി രൂപയുടെ നഷ്​ടം വരുത്തിയെന്നാണ്​ കേസ്.

കെ.ജി. രാജശേഖരൻ നായർ, ആർ. ശിവദാസ്, എം. കസ്തൂരിരംഗ അയ്യർ എന്നിവരാണ് പ്രതികൾ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പ്രതികളെ നേര​േത്ത കുറ്റമുക്തരാക്കിയിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Lavalin Case Pinarayi Vijayan -Kerala News
Next Story