ലോ അക്കാദമിയുടെ ഭൂമി ദുർവിനിയോഗം: ഹരജി വിജിലൻസ് കോടതി തള്ളി
text_fieldsതിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിന് പതിച്ചുനൽകിയ സർക്കാർ ഭൂമി വാണിജ്യാവശ്യങ്ങൾക്ക് വിനിയോഗിച്ചത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി വിജിലൻസ് പ്രത്യേക കോടതി തള്ളി.
ലോ അക്കാദമിക്ക് പതിച്ചുനൽകിയ 12 ഏക്കർ സർക്കാർ ഭൂമിയിൽ 11 ഏക്കർ ചട്ടങ്ങൾ ലംഘിച്ച് വിദ്യാഭ്യാസേതര ആവശ്യങ്ങൾക്ക് വിനിയോഗിെച്ചന്ന ഹരജിയിലെ പ്രധാന ആരോപണം ശരിവെക്കുന്ന തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.
വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പാട്ടത്തിന് ലഭിച്ച സർക്കാർ ഭൂമി പിന്നീട് യു.ജി.സി നിബന്ധന ചൂണ്ടിക്കാട്ടി പതിച്ചുവാങ്ങിയ ശേഷം സ്വകാര്യഫ്ലാറ്റും കച്ചവടസ്ഥാപനങ്ങളും നിർമിച്ചെന്ന ആരോപണം അഴിമതി നിരോധന നിയമത്തിെൻറ പരിധിയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി.
