എൽ.ഡി.എഫിൽ ഉഭയകക്ഷി ചർച്ച ആരംഭിച്ചു; കടുംപിടിത്തം വേണ്ടെന്ന് ധാരണ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് പങ്കുവെക്കൽ ചർച്ചകൾക്ക് മുന്നോടിയായുള്ള ഉഭയകക്ഷി ചർച്ച എൽ.ഡി.എഫിൽ ആരംഭിച്ചു. സി.പി.എം- സി.പി.െഎ നേതൃത്വങ്ങൾ തമ്മിൽ എ.കെ.ജി സെൻററിൽ നടന്ന കൂടിക്കാഴ്ചയോടെയാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. സി.പി.െഎയിൽനിന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി ഇ. ചന്ദ്രശേഖരനും സി.പി.എമ്മിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ് പെങ്കടുത്തത്. എൽ.ജെ.ഡിയും കേരള കോൺഗ്രസ് (എം) ഉം പുതുതായി മുന്നണിയിൽ വന്ന സാഹചര്യത്തിൽ മറ്റ് കക്ഷികളുമായി നടത്തേണ്ട ഉഭയകക്ഷി ചർച്ചയിൽ സ്വീകരിക്കേണ്ട പൊതുനിലപാടാണ് ചർച്ചയിൽ പങ്കുവെച്ചത്.
മുന്നണി വിപുലമായ സാഹചര്യത്തിൽ സീറ്റുകളുടെ കാര്യത്തിൽ കടുംപിടിത്തം വേണ്ടെന്ന നിലപാടിൽ സി.പി.എമ്മും സി.പി.െഎയുമെത്തി. കക്ഷികൾ സീറ്റ് സംബന്ധിച്ച ആവശ്യം മുന്നോട്ട് വെക്കുേമ്പാൾ ചർച്ച ചെയ്ത് മുന്നണിക്ക് യുക്തവും വിജയസാധ്യതക്കനുസൃതമായ നിലപാടും കൈക്കൊള്ളും.

