Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലീഗിന്റേത് വെല്ലുവിളികളെ അതിജയിച്ച ചരിത്രം -പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
ലീഗിന്റേത് വെല്ലുവിളികളെ അതിജയിച്ച ചരിത്രം -പി.കെ. കുഞ്ഞാലിക്കുട്ടി
cancel
camera_alt

മു​സ്‍ലിം ലീ​ഗ് പ​ട്ടാ​മ്പി നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​നം അ​ഖി​ലേ​ന്ത്യ ജ​ന​ല്‍ സെ​ക്ര​ട്ട​റി

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പട്ടാമ്പി: ലീഗിന്‍റേത് വെല്ലുവിളികളെ അതിജയിച്ച ചരിത്രമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഭാവിയില്‍ നേരിടാവുന്ന വെല്ലുവിളികളെ അതിജയിക്കാനും ലീഗ് കരുത്താര്‍ജിച്ചിട്ടുണ്ട്. ലീഗിന്‍റെ 75 വര്‍ഷത്തെ ചരിത്രം പഠനവിധേയമാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്‍ലിം ലീഗ് നിയോജകമണ്ഡലം ഓഫിസ് സി.എച്ച് സ്മാരക സൗധം ഉദ്ഘാടന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങള്‍ ഓഫിസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കെ.പി. ബാപ്പുട്ടി അധ്യക്ഷത വഹിച്ചു.

മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.എ.എം.എ. കരീം, അബ്ദുറഹ്മാന്‍ രണ്ടത്താണി, ഷിബുമീരാന്‍ പ്രഭാഷണം നടത്തി. മരക്കാര്‍ മാരായമംഗലം, കെ.എസ്.ബി.എ. തങ്ങള്‍, പി.ഇ.എ. സലാം, പി.ടി. മുഹമ്മദ്, കെ.ടി.എ. ജബ്ബാര്‍, അഡ്വ. മുഹമ്മദലി മറ്റാംതടം, വി.എം. മുഹമ്മദലി, വി. ഹുസ്സന്‍കുട്ടി, എം.എ. സമദ്, എം.ടി. മുഹമ്മദലി, വി. അബൂബക്കര്‍ ഹാജി എന്നിവർ സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - League's history is overcoming challenges -P.K. Kunjalikutty
Next Story