Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിക്കുന്ന കുട്ടിയുടെ മുന്നിലേക്ക് ചാടി പുലി; ബഹളം വെച്ച് നായ്ക്കൾ; രക്ഷപ്പെട്ടത് തലനാരിഴക്ക് -വിഡിയോ

text_fields
bookmark_border
വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിക്കുന്ന കുട്ടിയുടെ മുന്നിലേക്ക് ചാടി പുലി; ബഹളം വെച്ച് നായ്ക്കൾ; രക്ഷപ്പെട്ടത് തലനാരിഴക്ക് -വിഡിയോ
cancel
camera_alt

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് പുലിയെത്തുന്നു. സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യം

അതിരപ്പിള്ളി: വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ ആക്രമിക്കാൻ പുലിയുടെ ശ്രമം. നായ് കുരച്ച് ബഹളംവെച്ചതോടെ പുലി പിന്തിരിഞ്ഞോടുകയായിരുന്നു.

വാൽപ്പാറ റൊട്ടിക്കടക്കു സമീപം ശിവകുമാറിന്റെ വീട്ടുമുറ്റത്താണ് പുലിയെത്തിയത്. കുട്ടിയെ ആക്രമിക്കാൻ പുലിയെത്തുന്നതിന്റെയും നായുടെ കുര കേട്ട് പുലി പിന്തിരിഞ്ഞോടുന്നതിന്റെയും ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പുലിയുടെ ആക്രമണം ഉണ്ടാവാറുള്ള മേഖലയാണിത്. നേരത്തേയും കുട്ടികളെയും സ്ത്രീകളെയും വാൽപ്പാറയിൽ പുലി ആക്രമിച്ചുകൊന്നിട്ടുണ്ട്.

സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് വന്നത് പുള്ളിപ്പുലിയാണെന്ന് തിരിച്ചറിയുന്നത്. പുലിയെ കണ്ട നായ്ക്കൾ ആദ്യം കുരച്ചുകൊണ്ട് ഓടുകയായിരുന്നു. മുറ്റത്തേക്ക് പാഞ്ഞെത്തിയ പുലി നായ്ക്കളുടെ കുരയും കുട്ടിയുടെ അലർച്ചയും കേട്ടതോടെ തിരിഞ്ഞോടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - leopard attacked a child playing in his backyard
Next Story