Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒാൺലൈൻ പഠന സൗകര്യം: തദ്ദേശ സ്ഥാപനങ്ങൾക്ക് തുക ചെലവിടാം
text_fieldsbookmark_border
തിരുവനന്തപുരം: ഒാൺലൈൻ പഠന സൗകര്യമൊരുക്കാൻ ടെലിവിഷൻ/ലാപ്ടോപ്/കമ്പ്യൂട്ടർ വാങ്ങിനൽകുന്നതിന് പണം ചെലവഴിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങൾക്ക് അവയുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ ആവശ്യകത പരിശോധിച്ച് അതത് സ്ഥാപനങ്ങളുടെ കമ്മിറ്റി/കൗൺസിൽ തീരുമാനങ്ങൾക്ക് വിധേയമായി ഉപകരണങ്ങൾ വാങ്ങാൻ തുക ചെലവഴിക്കാമെന്നും ഉത്തരവിൽ പറയുന്നു.
ഒാൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന് എം.എൽ.എമാരുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടും പ്രത്യേക വികസന നിധിയിൽനിന്ന് തുക ചെലവഴിക്കുന്നതിന് ധനവകുപ്പും പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.
Next Story
