Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശുപത്രി വാർഡിൽ സീലിങ് അടർന്നു; തലനാരിഴക്ക്​ ദുരന്തം ഒഴിവായി

text_fields
bookmark_border
ആശുപത്രി വാർഡിൽ സീലിങ് അടർന്നു; തലനാരിഴക്ക്​ ദുരന്തം ഒഴിവായി
cancel
camera_alt

ആ​ല​പ്പു​ഴ ജി​ല്ല ജ​ന​റ​ൽ ആ​ശു​പ​ത്രി വ​നി​ത​ക​ളു​ടെ സ​ർ​ജ​റി വാ​ർ​ഡി​ൽ സീ​ലി​ങ്​ ത​ക​ർ​ന്ന്​ ക​ട്ടി​ലി​ൽ

പ​തി​ച്ച​പ്പോ​ൾ

ആലപ്പുഴ: ജില്ല ജനറൽ ആശുപത്രിയിൽ വനിത വാർഡിൽ സീലിങ് തകർന്ന് കട്ടിലിന് മുകളിൽ പതിച്ചു. രോഗിയില്ലാത്തതിനാൽ ദുരന്തം ഒഴിവായി.

സ​ർ​ജ​റി വാ​ർ​ഡി​ൽ സീ​ലി​ങ്​ അ​ട​ർ​ന്നനിലയിൽ


ചൊവ്വാഴ്ച വൈകീട്ട് 4.40ന് വനിതകളുടെ സർജറി വാർഡിലാണ് സംഭവം. ഫാനിന്‍റെ സമീപത്തെ സീലിങ്ങാണ് അടർന്നുവീണത്. വലിയശബ്ദം കേട്ട് സമീപത്തെ ഡ്യൂട്ടിമുറിയിലെ ജീവനക്കാർ ഓടിയെത്തിയപ്പോൾ കട്ടിലിലും നിലത്തുമായി കോൺക്രീറ്റ് ചിതറിക്കിടക്കുകയായിരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് രോഗികളെ കിടത്തുന്ന വാർഡിലും മറ്റിടങ്ങളിലും സീലിങ്ങും തൂണുകളും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. കാലപ്പഴക്കത്താൽ ബലക്ഷയം നേരിടുന്ന സീലിങ്ങും പൊട്ടിപ്പൊളിഞ്ഞ തൂണും ഏതുനിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയാണ്. രോഗികളും കൂട്ടിരിപ്പുകാരും ഭീതിയോടെയാണ് കഴിയുന്നത്. സർജറി വാർഡിന്‍റെ കവാടത്തിന്‍റെ ഭാഗത്തെ സീലിങ്ങും തകർന്ന് അപകടഭീഷണിയിലാണ്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story