മെഗാ ജോബ് ഫെയര്‍: തൊഴില്‍ദാതാക്കള്‍ക്ക് 25 വരെ രജിസ്റ്റര്‍ ചെയ്യാം, രജിസ്ട്രേഷന് സൗജന്യം
text_fieldsആലപ്പുഴ: കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്റെ (കെയ്സ്) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12, 13 തീയതികളില്‍ തൃശൂര്‍ വിമല കോളജില്‍ നടക്കുന്ന മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ തൊഴില്‍ ദാതാക്കള്‍ക്ക് ഈ മാസം 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
കേന്ദ്രസര്‍ക്കാറിന്റെ സങ്കല്പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും www.statejobportal.kerala.gov.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ 8075967726 നമ്പറിലോ രജിസ്റ്റര്‍ ചെയ്യാമെന്ന് കെയ്സ് അധികൃതര്‍ അറിയിച്ചു.
രജിസ്ട്രേഷന് സൗജന്യമാണ്. രജിസ്ട്രേഷന് അംഗീകരിക്കപ്പെടുന്ന മുറക്ക് ഇതേ പോര്‍ട്ടലില്‍ സ്ഥാപനങ്ങളിലെ ഒഴിവുവിവരങ്ങളും തൊഴിലുടമകള്‍ക്ക് അപ്ഡേറ്റ് ചെയ്യാനാകും. തൊഴില്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികളില്‍നിന്ന് കമ്പനികള്‍ക്ക് അനുയോജ്യരായവരെ അഭിമുഖത്തിലൂടെ കണ്ടെത്താനാകും.

