ആശുപത്രിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsവിനോദ്
ആലപ്പുഴ: ചികിത്സയിലിരുന്ന പിതാവിന് കൂട്ടിരിക്കാൻ വന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. നെടുമുടി തോട്ടുവാത്തല വടക്കേക്കളം വീട്ടിൽ വിജയ് വിനോദിനെയാണ് (19) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ജനറൽ ആശുപത്രിയിൽ ശനിയാഴ്ചയായിരുന്നു സംഭവം.
ബൈക്ക് മറിഞ്ഞ് ജനറൽ ആശുപത്രിയിലെ സർജറി വാർഡിൽ ചികിത്സയിലായിരുന്നു വിജയ്. സമീപത്തെ കട്ടിലിൽ യുവതിയുടെ പിതാവും ചികിത്സയിലുണ്ടായികുന്നു. ശനിയാഴ്ച രാവിലെ പ്രതി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഉടൻ യുവതി ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. അവർ പൊലീസിൽ അറിയച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. ജില്ലയിൽ ഒമ്പതു കേസിൽ പ്രതിയാണ് വിജയ്. ഇൻസ്പെക്ടർ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ വി. ഉദയകുമാർ, എസ്.സി.പി.ഒ പോൾ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

