Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ആറാം ക്ലാസുകാരനെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border
ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ആറാം ക്ലാസുകാരനെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
cancel

അങ്കമാലി: ആറാം ക്ലാസ് വിദ്യാർഥിയെ ഷോട്ട്ഫിലിമിൽ അഭിനയിപ്പിക്കാൻ എന്ന വ്യാജേനെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ അറസ്റ്റിൽ. ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ വീട്ടിൽ രാജുവിനെയാണ് (50) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

സിനിമയിലടക്കം അഭിനയിക്കാൻ അവസരമുണ്ടാക്കി തരാമെന്ന വാഗ്ദാനത്തിൽ കുട്ടിയുടെ വീട്ടിൽനിന്ന് ബൈക്കിൽ പ്രതിയുടെ വീട്ടിലെത്തിച്ചാണ് ലൈംഗികമായി ഉപദ്രവിച്ചത്. പീഡനത്തിന് ശേഷം സംഭവം പുറത്ത് പറയരുതെന്ന്​ ഭീഷണിപ്പെടുത്തി കുട്ടിയെ വീട്ടിലെത്തിച്ചതെങ്കിലും അസ്വസ്ഥനായ കുട്ടി വീട്ടുകാരോട് ഉണ്ടായ സംഭവങ്ങളെല്ലാം തുറന്ന് പറഞ്ഞു. തുടർന്ന്​ വീട്ടുകാർ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.എം പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലാണ്​ പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർമാരായ പി.ജെ. കുര്യാക്കോസ്, എം.ബി. റഷീദ്, എ.എസ്.ഐ രാജേഷ് കുമാർ, സി.പി.ഒ സെബാസ്റ്റ്യൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Teacher arrested for molesting sixth class student
Next Story