Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാട്ടുകാരെ വട്ടം ചുറ്റിച്ചു ഡമ്മി കറൻസി നോട്ടുകൾ

text_fields
bookmark_border
നാട്ടുകാരെ വട്ടം ചുറ്റിച്ചു ഡമ്മി കറൻസി നോട്ടുകൾ
cancel
camera_alt

കാ​ക്ക​നാ​ട് പാ​ല​ച്ചു​വ​ടി​ലെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ കാ​ണ​പ്പെ​ട്ട ഡ​മ്മി നോ​ട്ടു​കെ​ട്ടു​ക​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ നൗ​ഷാ​ദ് പ​ല്ല​ച്ചി സ​മീ​പം

Listen to this Article

കാക്കനാട്: സിനിമാ പ്രവർത്തകർ ഉപേക്ഷിച്ചു പോയ ഡമ്മി കറൻസി നോട്ടുകൾ നാട്ടുകാരെ വട്ടം ചുറ്റിച്ചു. പടമുകൾ പാലച്ചുവടിലെ ഒഴിഞ്ഞ മതിൽക്കെട്ടിനകത്തു കാണപ്പെട്ട നോട്ടുകെട്ടുകൾ വ്യാജനാണെന്നു പൊലീസ് പരിശോധിച്ച് ഉറപ്പാക്കിയതിനു ശേഷമാണ് നാട്ടുകാരുടെ അമ്പരപ്പു മാറിയത്. നിരോധിച്ച 2,000 രൂപ നോട്ടിനോട് സാമ്യമുള്ള 50 കെട്ടുകളാണ് ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. ഓരോ കെട്ടിലും 100 എണ്ണം വീതമുണ്ട്.

ശനിയാഴ്ച രാവിലെ ഡമ്മി നോട്ടുകെട്ടുകൾ കണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. കൺട്രോൾ റൂം, തൃക്കാക്കര എന്നിവിടങ്ങളിൽ നിന്നു പൊലീസെത്തിയാണ് നോട്ടുകൾ പരിശോധിച്ചു ഡമ്മിയാണെന്ന് ഉറപ്പാക്കിയത്. അടുത്തയിടെ സമീപത്തെ സിനിമ കമ്പനി ഓഫിസ് ഇവിടെ നിന്നു മാറ്റിയിരുന്നു. ഉപയോഗശുന്യമായ സാമഗ്രികൾക്കൊപ്പം അവർ ഉപേക്ഷിച്ചതാകാം ഡമ്മി നോട്ടു കെട്ടുകളെന്നാണ് പൊലീസിന്റെ സംശയം.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Dummy currency notes
Next Story