ഓട്ടോറിക്ഷ മോഷ്ടിച്ച് കടന്നയാൾ പിടിയിൽ
text_fieldsസമദ്
കിഴക്കമ്പലം: ഓട്ടോറിക്ഷ മോഷ്ടിച്ച് കടന്നു കളഞ്ഞ കേസിൽ മോഷ്ടാവ് അറസ്റ്റിൽ. കുന്നത്തുനാട് ചേലക്കുളം വട്ടപ്പറമ്പിൽ വീട്ടിൽ സമദ്നെയാണ് (30) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വെങ്ങോല സ്വദേശിയായ യുവാവ് വാടകക്ക് എടുത്ത് ഓടിക്കുന്ന ഓട്ടോറിക്ഷയാണ് മോഷ്ടിച്ചത്. ബുധനാഴ്ച വൈകീട്ട് പെരുമ്പാവൂർ സ്റ്റാൻഡിൽ നിന്നും വീട്ടിലേക്ക് പോകാനാണെന്ന് പറഞ്ഞ് സമദ് ഓട്ടം വിളിക്കുകയായിരുന്നു.
കിഴക്കമ്പലം ഭാഗത്ത് എത്തിയപ്പോൾ ഒട്ടോ നിറുത്തി പരാതിക്കാരനായ യുവാവ് മൂത്രം ഒഴിക്കാൻ പോയ തക്കം നോക്കി ഓട്ടോറിക്ഷ മോഷ്ടിച്ചു കൊണ്ടു പോകുകയായിരുന്നു. സമദിനെതിരായി വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐമാരായ സെയ്ദു മുഹമ്മദ്, നിസാർ, ജിൻസൻ, സി.പി.ഒ മാരായ എൻ.ജി. അനീഷ്, ഒ.എസ്. ബിബിൻ രാജ്, എം.എസ്. അജാസ് എന്നിവരാണ് ഉണ്ടായിരുന്നത്.

