കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsആലുവ: തായിക്കാട്ടുകരയിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. തായിക്കാട്ടുകര പള്ളിപറമ്പിൽ വീട്ടിൽ ബാദുഷ നാസറിനെ (21) ആലുവ എക്സൈസ് സി.ഐ ജി. കൃഷ്ണകുമാറാണ് 110 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
പ്രദേശവാസികളായ ജനങ്ങൾക്ക് വിശ്രമത്തിന് തയാറാക്കിയ ഇരിപ്പിടം കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപനയും ഉപയോഗവും നടത്തിയിരുന്നത്.
േകാവിഡ് കാലമായതോടെ ഇവിടം മയക്കുമരുന്നു പിടിയിലായിരുന്നു. ഇതിനെതിരായ ജനങ്ങളുടെ പരാതിയെത്തുടർന്ന് പരിസരം എക്സൈസ് നിരീക്ഷണത്തിലായിരുന്നു.
പ്രിവൻറിവ് ഓഫിസർ സി.ബി. രഞ്ചു, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എം. അരുൺ കുമാർ, ബസന്ത് കുമാർ, സജോ വർഗീസ്, പ്രദീപ് കുമാർ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

