മോഷണ-പിടിച്ചുപറി കേസുകളിലെ പ്രതികൾ പിടിയിൽ
text_fieldsെകാച്ചി: നിരവധി കേസിലെ പ്രതികളായ രണ്ടുപേർ പിടിയിൽ. കടവന്ത്ര പുഷ്പ നഗർ കരിത്തല കോളനി ദേവൻ (32), പറവൂർ പൂയപ്പിള്ളി പുത്തൂർപറമ്പിൽ സ്വാബിൻ കുമാർ (30) എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കടവന്ത്ര, സെൻട്രൽ, നോർത്ത് തുടങ്ങിയ സ്റ്റേഷനുകളിൽ പിടിച്ചുപറി, മോഷണക്കേസുകളിൽ പ്രതിയാണ് ദേവൻ. ആളുകളെ മർദിച്ച് പണം തട്ടിയെടുക്കുന്നത് പതിവാക്കിയിരുന്നു. ആലുവയിൽഅന്തർസംസ്ഥാന തൊഴിലാളിയെ മർദിച്ച് പണവും ഫോണും അപഹരിച്ച കേസിലെ പ്രതിയാണ് സ്വാബിൻ കുമാർ. ആലുവ, പറവൂർ സ്റ്റേഷനുകളിൽ പതിനഞ്ചോളം കേസുണ്ട്. ഗുണ്ടനിയമമനുസരിച്ച് അറസ്റ്റിലായിരുന്നു. മോഷ്ടിച്ച മൊബൈൽ ഫോൺ വിൽക്കാൻ കൊണ്ടുവരുമ്പോഴാണ് പിടിയിലായത്.
സെൻട്രൽ ഇൻസ്പെക്ടർ എസ്. വിജയ് ശങ്കറിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ വിപിൻ കുമാർ, തോമസ് പള്ളൻ, സതീഷ് കുമാർ, എ.എസ്.ഐ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ധീരജ് കുമാർ, അനീഷ്, ഇഗ്നേഷ്യസ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.

