വര്‍ക്ഷോപ്പിന് തീപിടിച്ച് നാലു ബുള്ളറ്റ് കത്തിനശിച്ചു
text_fieldsതൃപ്പൂണിത്തുറ: എസ്.എന്‍ ജങ്ഷന് സമീപം ബുള്ളറ്റ് വർക്ഷോപ്പിനു തീപിടിച്ച് നാലു ബുള്ളറ്റ് കത്തിനശിച്ചു. റോയല്‍ മോട്ടോഴ്സ് ബുള്ളറ്റ് വര്‍ക്ഷോപ്പില്‍ റിപ്പയറിങ്ങിന് സൂക്ഷിച്ചിരുന്ന ബുള്ളറ്റിന്റെ ബാറ്ററിയില്‍നിന്ന് തീപിടിച്ചാണ് ഭാഗികമായി കത്തിനശിച്ചത്. തീ പടര്‍ന്നതോടെ വര്‍ക്ഷോപ്പിന്റെ മേല്‍ക്കൂരയും തൊട്ടടുത്ത ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേല്‍ക്കൂരയും കത്തിനശിച്ചു.
തൃപ്പൂണിത്തുറയില്‍നിന്നുള്ള അഗ്നിരക്ഷാസേന എത്തി തീ അണച്ചു. തീയണക്കാന്‍ ശ്രമിക്കവെ വര്‍ക്ഷോപ് ജീവനക്കാരനായ ഷിബുവിന്റെ (52) കൈക്ക് പൊള്ളലേറ്റു. തൃപ്പൂണിത്തുറ സ്റ്റേഷന് ഓഫിസര്‍ കെ.വി. മനോഹരന്റെ നേതൃത്വത്തില്‍ അസി. സ്റ്റേഷന് ഓഫിസര്‍ പി.കെ. സന്തോഷ്, ടി. വിനുരാജ്, ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫിസര്‍മാരായ സുനില്‍കുമാര്‍, എം.ജി. ദിന്‍കര്‍, ഇ.ആര്. അനുരാജ്, ടി.കെ. കണ്ണന്, എ.വി. ജനീഷ്, ആര്. ശ്രീരാജ്, ഹോം ഗാര്‍ഡുമാരായ ബിജു വർഗീസ്, പി.വി. വിനോഷ്, പാർഥസാരഥന് എന്നിവരാണ് തീയണച്ചത്.

