Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൊടുപുഴയിൽ വൻ തീപിടിത്തം
text_fieldsbookmark_border
തൊടുപുഴ ടൗണിൽ ആനക്കുട് ഭാഗത്ത് ടയർ കടയിലുണ്ടായ തീപിടിത്തം
തൊടുപുഴ: നഗരത്തില്‍ ടയര്‍കടയിൽ തീപിടിത്തം. തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ ആനക്കൂട് കവലക്ക് സമീപം പ്രവര്‍ത്തിക്കുന്ന ടയര്‍ വ്യാപാര സ്ഥാപനത്തിലാണ് തീ പിടിത്തമുണ്ടായത്.
ഇതിന് എതിര്‍വശത്തായി പെട്രോള്‍ പമ്പുമുണ്ട്. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ഉടമ കടയടച്ചുപോയതിനു ശേഷമാണ് അഗ്നിബാധയുണ്ടായത്. കടയില്‍ നിന്നും പുക ഉയരുന്നതുകണ്ട സമീപവാസികളാണ് വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചത്.
തൊടുപുഴ ഫയര്‍സ്റ്റേഷനില്‍നിന്ന് രണ്ടു യൂനിറ്റും കല്ലൂര്‍ക്കാടുനിന്ന് ഒരു യൂനിറ്റും അഗ്നി രക്ഷസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ പുകയെത്തിയെങ്കിലും തീ പടരാതെ ഫയര്‍ഫോഴ്സ് നിയന്ത്രിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തല്‍.
Next Story

