പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിെച്ചന്ന പരാതിയിൽ ചുരുളി മരുതുംപാറത്തണ്ട് തെക്കേക്കുന്നേൽ ദേവനെ (18) ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ശനിയാഴ്ച രാത്രി വീട്ടുകാരറിയാതെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോരുകയായിരുന്നു. കാണാതായതിനെ തുടർന്ന് മാതാവ് ഇടുക്കി പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ യുവാവിെൻറ വീട്ടിലുെണ്ടന്ന് കണ്ടെത്തി.
പൊലീസ് എത്തുന്നതിന് മുമ്പ് ഇവർ ബൈക്കിൽ കടന്നുകളഞ്ഞെങ്കിലും പൊലീസ് പിന്നാലെയെത്തി കസ്റ്റഡിയിലെടുത്തു. ഒരുമാസം മുമ്പും രാത്രി പെൺകുട്ടിയെ പ്രതി ബൈക്കിൽ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. നേരം വെളുക്കുന്നതിന് മുമ്പ് ആരുമറിയാതെ വീട്ടിലെത്തിക്കുകയായിരുന്നു. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

