Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പീഡനശ്രമം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
text_fieldsbookmark_border
ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കരിമ്പനിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തങ്കമണി സ്വദേശി പാറേക്കാട്ടിൽ രജീഷാണ് (37) അറസ്റ്റിലായത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. രജീഷിന്റെ ഓട്ടോ റിക്ഷയിൽ മൂന്ന് പെൺകുട്ടികളാണ് കയറിയത്. കൂടെയുണ്ടായിരുന്നവർ ആദ്യം ഇറങ്ങി. പിന്നീട് പെൺകുട്ടി തനിച്ചായപ്പോൾ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
ഇടുക്കി സി.ഐ ബി ജയന്റെ നേതൃത്വത്തിൽ എസ്.ഐ ബെർട്ടിൻ ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അസൈനാർ, ഷിന്റോ തോമസ് എന്നിവർ ചേർന്നാണ് പ്രതിയെ കരിമ്പനിൽ നിന്ന് പിടികൂടിയത്.
Next Story

