കൊമ്പന്റെ ആക്രമണം; മൂന്ന് വാഹനങ്ങൾക്ക് കേടുപാട്
text_fieldsമറയൂർ: മറയൂർ -ഉദുമൽപേട്ട റോഡിൽ നിലയുറപ്പിച്ച കാട്ടുകൊമ്പൻ മൂന്ന് വാഹനങ്ങൾക്ക് കേടുപാട് വരുത്തി. ഇതോടെ റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
മറയൂരിൽനിന്ന് സ്ഥിരമായി നിർമാണ സാമഗ്രികൾ എത്തിക്കുന്ന അമീനിന്റെ ടിപ്പർ നടുറോഡിൽ തടഞ്ഞ കൊമ്പൻ 15 മിനിറ്റോളം നടുറോഡിൽ നിന്നു. കൊമ്പന്റെ നീക്കം അനുസരിച്ച് വാഹനം പുറകോട്ട് എടുത്തെങ്കിലും മുൻവശത്ത് കൊമ്പുകൾ കൊണ്ട് കുത്തി കേടുവരുത്തി.
ഇതിനിടെ എതിർദിശയിൽനിന്ന് വന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള കാറിന്റെ ബോണറ്റിലും മറ്റൊരു കാറിലും കുത്തി. മൂന്നു വാഹനങ്ങൾക്കും സാരമായ കേടുപാട് സംഭവിച്ചു. സമീപത്ത് എത്തിയ ആനക്കൂട്ടത്തിനൊപ്പം മടങ്ങിയതോടെയാണ് ഗതാഗതം പുന:രാരംഭിച്ചത്.

