Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്ധവിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
സംഭവത്തെക്കുറിച്ച്ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്ന് സ്കൂൾ അധികൃതർ
Minor Girl Raped and killed
cancel

കുടയത്തൂർ: പ്രായപൂർത്തിയാകാത്ത അന്ധ വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ ജീവനക്കാരൻ പോത്താനിക്കാട് ചേന്നാട്ട് രാജേഷിനെ (36) കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. 2017-20 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവമെന്ന് പരാതിയിൽ പറയുന്നു. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സംഘടനയുടെ ഭാരവാഹികൾ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി. എന്നാൽ, സംഭവത്തെക്കുറിച്ച് ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. പെൺകുട്ടിയുടെ സുഹൃത്താണ് കഴിഞ്ഞ ജനുവരിയിൽ ഇതുസംബന്ധിച്ച് സ്കൂൾ അധികൃതർക്ക് സൂചന നൽകിയത്. എന്നാൽ, വിദ്യാർഥിനിയും മാതാപിതാക്കളും ആരോപണം നിഷേധിച്ച് തങ്ങൾക്ക് പരാതി ഇല്ലെന്ന് സ്കൂൾ അധികൃതർക്ക് എഴുതി നൽകി.

കഴിഞ്ഞ ദിവസമാണ് ഡി.ജി.പിയുടെ ഓഫിസിൽനിന്ന് തൊടുപുഴ ഡിവൈ.എസ്.പി ഓഫിസിലേക്ക് പരാതി കൈമാറിയത്. വിദ്യാർഥിനിയുടെ വീട്ടിലെത്തി മൊഴി എടുത്ത ശേഷം രാജേഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാഞ്ഞാർ പൊലീസ് ഇൻസ്പെക്ടർ സോൾജിമോൻ, എസ്.ഐ ജിബിൻ തോമസ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - School employee arrested for molesting blind student
Next Story