Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അധ്യാപികക്ക് കോവിഡ്: ഉച്ചഭക്ഷണ കിറ്റ് വാങ്ങാൻ വന്ന രക്ഷിതാക്കൾ നിരീക്ഷണത്തിൽ പോകണം
text_fieldsbookmark_border
ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രാഥമിക സമ്പർക്കത്തിലായവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ഇരിട്ടി പൊലീസും ആരോഗ്യ വകുപ്പധികൃതരും അറിയിച്ചു. പായം പഞ്ചായത്ത് പെരുമ്പറമ്പ് സ്വദേശിനിയായ ഇവരുടെ രോഗ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല.
ആഗസ്റ്റ് നാലിന് രാവിലെ 10 മുതൽ 12 മണി വരെ ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചഭക്ഷണ കിറ്റ് വാങ്ങാൻ വന്ന രക്ഷിതാക്കൾ ഇരിട്ടി പൊലീസ് സ്റ്റേഷനിലോ അതത് വാർഡ്തല നിരിക്ഷണ സമിതി ഭാരവാഹികളെയോ വിവരമറിയിക്കണം. ഇവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ഇരിട്ടി പൊലീസ് അറിയിച്ചു.
Next Story

