അതിർത്തി തർക്കം; റിട്ട. ഡിവൈ.എസ്.പി വെടിയുതിർത്തു
text_fieldsഅഞ്ചരക്കണ്ടി: സ്ഥലതർക്കത്തിെൻറ പേരിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് റിട്ട. ഡിവൈ.എസ്.പി വെടിയുതിർത്തു. ഇന്നലെ രാവിലെ 9.30ന് വെൺമണൽ മൊടക്കണ്ടിയിലെ റിട്ട. ഡിവൈ.എസ്.പി ശ്രീധരൻ കരിയിലിെൻറ സ്ഥലത്താണ് സംഭവം.
തൊട്ടടുത്ത് സ്ഥലമുള്ള കീഴല്ലൂർ സ്വദേശി നാരായണനുമായി അതിർത്തി തർക്കം വാക്കേറ്റത്തിലെത്തുകയായിരുന്നു. തുടർന്ന് കൈവശമുണ്ടായിരുന്ന തോക്കിൽനിന്ന് ശ്രീധരൻ കരിയിൽ നിലത്തും ആകാശത്തേക്കുമായി വെടിയുതിർത്തു.
ശബ്ദം കേട്ട് ഓടിയെത്തിയ മക്കളും നാട്ടുകാരും ചേർന്ന് പിടിച്ചുമാറ്റുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തിവരുന്നതായി കൂത്തുപറമ്പ് പൊലീസ് അറിയിച്ചു.

