Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ
cancel
Listen to this Article

ചിറക്കൽ: പുതിയതെരുവിലും പരിസര പ്രദേശങ്ങളിലുമുണ്ടായ എക്സൈസ് പരിശോധനയിൽ 1.185 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. അസം സ്വദേശിയായ ഷൗക്കത്ത് അലി (35)യെയാണ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

അസമിൽ നിന്നു കഞ്ചാവ് കടത്തിവന്ന് കണ്ണൂർ, തളിപ്പറമ്പ് മേഖലകളിൽ വിതരണം ചെയ്യുകയായിരുന്നു പ്രതിയെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. മുൻപും സമാനമായ മയക്കുമരുന്ന് കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാരായ ആർ.പി. അബ്ദുൽ നാസർ, പി. അനിൽകുമാർ, പി.കെ. അജിത്ത് എന്നിവരും എക്സൈസ് കമീഷണർ സ്‌ക്വാഡിലെ അംഗങ്ങളായ പി.വി. ഗണേഷ് ബാബു, പി.പി. സുഹൈൽ എന്നിവരുമടങ്ങുന്ന സംഘമാണ് പരിശോധനയും അറസ്റ്റും നടത്തിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Assam native arrested with ganja
Next Story