21കാരിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
text_fieldsജംഷീർ
കാഞ്ഞങ്ങാട്: 21കാരിയായ യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തോയമ്മൽ ലക്ഷംവീട് കോളനിയിലെ ജംഷീറിനെയാണ് (32) ഹോസ്ദുർഗ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. യുവാവ് മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇത് ലഭിക്കാത്ത അവസ്ഥയിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ചികിത്സക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതി നിർദേശത്തെ തുടർന്നാണ് നടപടി. യുവാവ് വിവാഹിതനാണ്. ശനിയാഴ്ചയാണ് പരാതി ലഭിച്ചത്. അന്ന് വൈകീട്ടുതന്നെ ജംഷീറിനെ കസ്റ്റഡിയിലെടുത്തു. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനം.

