പുലിയെത്തേടി സ്ഥാപിച്ച കാമറയില്‍ കുടുങ്ങി 'കാട്ടുപൂച്ച'
text_fieldsപെരിയയില്‍ വനം വകുപ്പ് അധികൃതർ സ്ഥാപിച്ച സി.സി.ടി.വിയില്‍ കുടുങ്ങിയ കാട്ടൂപൂച്ച
കാഞ്ഞങ്ങാട്: കഴിഞ്ഞ കുറച്ചുദിവസമായി കാഞ്ഞങ്ങാട്ടെ ഫോറസ്റ്റ് ഓഫിസര്‍മാരുടെ ഉറക്കം കെടുത്തുന്ന പുലിയെത്തേടി സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ കുടുങ്ങിയത് കാട്ടുപൂച്ച.
കഴിഞ്ഞ ദിവസം പെരിയയില്‍ സ്ഥാപിച്ച കാമറയിലാണ് കാട്ടുപൂച്ചക്ക് സമാനമായ ഒന്നിെൻറ ചിത്രം കുടുങ്ങിയത്. കാഞ്ഞങ്ങാട്ടും അമ്പലത്തറയിലും കഴിഞ്ഞ കുറച്ചുദിവസമായി പുലിയെന്ന് കരുതി നടത്തിയ വ്യാപക തിരച്ചിലിനാണ് ഇതോടെ അവസാനമായത്.
ആദ്യം മാവുങ്കാല്‍ ഉദയംകുന്നിലെ വീട്ടുപരിസരത്ത് വീട്ടുടമയാണ് 'പുലി'യെ കണ്ടത്. ഇങ്ങനെ ദിനം പ്രതി പുലിയെ കാണുന്നവരുടെ എണ്ണം കൂടുകയും ഇതോടെ പുലിയെ പിടികൂടാന്‍ വനംവകുപ്പ് രണ്ട് കാമറകള്‍ സ്ഥാപിക്കുകയുമായിരുന്നു.
ആ കാമറകളില്‍ ഒന്നിലാണ് കാട്ടൂപൂച്ചയെ പോലുള്ള ജീവിയുടെ ദൃശ്യം പതിഞ്ഞിരിക്കുന്നത്. എന്നാലും പുലിക്കായി ഇനിയും പരിശോധന നടത്തുമെന്നാണ് വനം അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

