ഓലമടൽ റെയിൽവേ വൈദ്യുതി കമ്പിയിൽ കുടുങ്ങി; ട്രെയിൻ നിർത്തിവച്ചു
text_fieldsപള്ളിക്കരയിൽ നിർത്തിയിട്ട ട്രെയിൻ
നീലേശ്വരം: തെങ്ങിന്റെ ഓലമടൽ വൈദ്യുതി കമ്പിയിൽ കുടുങ്ങി ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. നീലേശ്വരം പള്ളിക്കര റെയിൽവേ ട്രാക്കിനു മുകളിൽ തീവണ്ടിയുമായി ബന്ധിപ്പിക്കുന്ന വൈദ്യുത കമ്പിയിലാണ് ഓലമടൽ കുടുങ്ങി പൊല്ലാപ്പായത്. ശക്തമായ കാറ്റിലും മഴയിലും സമീപത്തെ പറമ്പിൽ നിന്ന് പറന്നെത്തി വൈദ്യുതി കമ്പിയിൽ വീണത്.
വ്യാഴാഴ്ച വൈകീട്ട് കോയമ്പത്തൂരിൽനിന്ന് മംഗളുരുവിലേക്ക് പോകുന്ന ട്രെയിൻ കടന്നുപോകുമ്പോഴാണ് വൈദ്യുതി കമ്പിയിൽ ഓലമടൽ കാണപ്പെട്ടത്. ഇതുമൂലം അരമണിക്കൂറോളം പള്ളിക്കരയിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. പിന്നീട് റെയിൽവേ ഉദ്യോഗസ്ഥ സംഘം എത്തി ഓലമടൽ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

