Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

200 ഹരിത ഭവനങ്ങളുടെ നിർമാണം പൂർത്തിയായി

text_fields
bookmark_border
Haritha bhavanam
cancel
camera_alt

മഞ്ഞപ്പാറ വികസന സമിതി നടപ്പാക്കിയ ഹരിത ഭവനം പദ്ധതിയുടെ പ്രഖ്യാപനം കൊല്ലം അസി. കളക്ടർ അരുൺ എസ്. നായർ നിർവഹിക്കുന്നു

ഹരിത ഭവന പദ്ധതി അഞ്ചൽ: ആയൂർ മഞ്ഞപ്പാറ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ 2020 ജനുവരി ഒന്നിന് തുടങ്ങിയ ഇരുന്നൂറ് ഹരിത ഭവനങ്ങളുടെ നിർമാണം പൂർത്തിയായി. പ്രദേശവാസികളിൽ ആരോഗ്യവും ശുചിത്വവും പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക സ്വയംപര്യാപ്തതയും കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത ഭവന പദ്ധതി വിഭാവനം ചെയ്തത്.

പദ്ധതി പൂർത്തീകരണ പ്രഖ്യാപനം ജില്ല അസി. കലക്ടർ അരുൺ എസ്. നായർ നിർവ്വഹിച്ചു. സമിതി ചെയർമാൻ അഹമ്മദ് അൻസാരി അധ്യക്ഷത വഹിച്ചു. സിഞ്ചു സലിം റിപ്പോർട്ടവതരിപ്പിച്ചു. ഇട്ടിവ ഗ്രാമപപഞ്ചായത്ത് പ്രസിഡന്‍റ് സി. അമൃത യോഗം ഉദ്ഘാടനം ചെയ്തു.

ശുചിത്വ കേരള മിഷൻ ജില്ല കോർഡിനേറ്റർ സൗമ്യ ഗോപാലകൃഷ്ണൻ, ഹരിത കേരള മിഷൻ ജില്ല കോ-ഓർഡിനേറ്റർ എസ്. ഐസക്, ഇട്ടിവ കൃഷി ഓഫിസർ ഐ. സുമി, ഗ്രാമപഞ്ചായത്തംഗങ്ങളായ ടോം കെ. ജോർജ്, അഫ്സൽ, എ.ഷഫീക്ക് ജൈവകർഷകൻ സാമുവേൽ പണയിൽ, ബഷീർ പടിഞ്ഞാറ്റിൻകര, റഷീദ് കൊടിയിൽ ,നാസർ തനിൽ മുതലായവർ പ്രസംഗിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - houcing project completion announcement
Next Story