കൈവരികൾ തകർന്നു; ചീപ്പുപാലത്തിൽ അപകടം പതിയിരിക്കുന്നു
text_fields1. പൊഴിക്കര ചീപ്പ് പാലത്തിന്റെ കൈവരികൾ തകർന്ന സ്ഥലത്ത് കമ്പുകൾ കെട്ടിെവച്ചിരിക്കുന്നു 2. പാലത്തിൽ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരിക്കുന്നു
പരവൂർ: കൈവരികൾ തകർന്ന ചീപ്പുപാലത്തിൽ അപകടം പതിയിരിക്കുന്നു. അധികൃതർ ചീപ്പിൽ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. കൊല്ലം-പരവൂർ തീരദേശ റോഡിൽ പൊഴിക്കര ചീപ്പുപാലത്തിന്റെ കൈവരികളാണ് തകർന്നത്. കൈവരികൾ തകർന്ന സ്ഥലത്ത് കമ്പുകൾ കെട്ടിെവച്ചിരിക്കുകയാണ്.
പാലത്തിന്റെ പടിഞ്ഞാറുഭാഗത്താണ് കൈവരികൾ തകർന്നത്. റോഡിൽ വളവ് തിരിഞ്ഞ ഭാഗത്തായതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യത ഏറെയാണ്. കൈവരികൾ പുനർനിർമിക്കുന്നതിന് പകരം അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയാണ് അധികൃതർ ചെയ്തത്.

