സ്കൂട്ടറിൽ കഞ്ചാവ് കടത്തിയയാൾ അറസ്റ്റിൽ
text_fieldsസുമരാജ്
കൊല്ലം: എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ മുണ്ടക്കൽ ഭാഗത്തുനടത്തിയ പരിശോധനയിൽ 1.292 കിലോഗ്രാം കഞ്ചാവ് പിടികൂടി.
സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവാണ് എക്സൈസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഇരവിപുരം വാളത്തുങ്കൽ പത്മതീർത്ഥം വീട്ടിൽ സുമരാജാണ് (35) സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് കൊണ്ടുവന്ന് ചില്ലറ വിൽപന നടത്തിവരുന്നവരിൽ പ്രധാനിയാണ് സുമരാജ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്പെഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ദിലീപ് .സി.പിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ വിധുകുമാർ.പി, സിവിൽ എക്സൈസ് ഓഫിസർമാരായയ അരുൺലാൽ, ബി.എസ്. അജിത്, എം.ആർ. അനീഷ്, ജൂലിയൻ ക്രൂസ്,ജെ. ജോജോ, ബാലു എസ്.സുന്ദർ, പി. സൂരജ്, വനിത സിവിൽ എക്സൈസ് ഓഫിസർ വർഷ വിവേക്, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ എസ്.കെ. സുഭാഷ് എന്നിവർ പങ്കെടുത്തു.

