ആക്രമണം: കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsശ്രീദാസ്, ജോസ്
ചാത്തന്നൂർ: യുവതിയെയും ഭർത്താവിനെയും ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ആദിച്ചനല്ലൂർ വെളിച്ചിക്കാല വിളപ്പുറം ലക്ഷം വീട് കോളനി 38ൽ ശ്രീദാസ് (35), ആദിച്ചനല്ലൂർ വെളിച്ചിക്കാല വിളപ്പുറം ലക്ഷം വീട് കോളനി 24ൽ ജോസ് (45) എന്നിവരാണ് ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സംഭവം. പ്രതികളുടെ സുഹൃത്തിന്റെ മകനെ ഇവരുടെ അയൽവാസിയായ യുവതിയും ഭർത്താവും ചേർന്നാണ് സംരക്ഷിച്ച് വരുന്നത്. ഇതു കുട്ടിയെ സുഹൃത്തിൽനിന്ന് അകറ്റുന്നതിനുവേണ്ടി മനഃപൂർവം ചെയ്യുന്നതാണെന്ന് ആരോപിച്ചാണ് ഇവർ യുവതിയെയും ഭർത്താവിനെയും ആക്രമിച്ച് പരിക്കേൽപിച്ചത്.
കഴിഞ്ഞദിവസം വൈകീട്ടോടെ ഇവരുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ യുവതിയും ഭർത്താവുമായി വാക് തർക്കം ഉണ്ടാവുകയും തുടർന്ന് മർദിച്ച് പരിക്കേൽപിക്കുകയും മാനഹാനി ഉണ്ടാക്കുകയുമായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ചാത്തന്നൂർ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

