ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പീഡനം: യുവാവ് പിടിയിൽ
text_fieldsഅൽതാഫ്
െകാല്ലം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് പൊലീസ് പിടിയിലായി. ഓയൂർ തച്ചക്കോട് മനങ്ങാട് അൽതാഫ് മൻസിലിൽ അൽതാഫ് (23) ആണ് പിടിയിലായത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന നാല് വയസ്സുള്ള കുട്ടിയുടെ മാതാവായ യുവതിയുമായി ഇയാൾ ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയത്തിലായത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി കേരളപുരത്തും കരിക്കോടുമുള്ള വീടുകളിൽെവച്ച് പീഡിപ്പിച്ചു.
ഗർഭിണിയായ യുവതി അബോർഷനെതുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയവെ പ്രതി അവിടെെവച്ചും പീഡിപ്പിച്ചു. യുവതിയുടെ പരാതിയിൽ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കൊല്ലം അസിസ്റ്റൻറ് കമീഷണർ ജി.ഡി. വിജയകുമാറിെൻറ നേതൃത്വത്തിൽ കിളികൊല്ലൂർ ഇൻസ്പെക്ടർ വിനോദ്, എസ്.ഐമാരായ അനീഷ്, തുളസീധരൻപിള്ള, ജയൻ കെ. സക്കറിയ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

