പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റിൽ
text_fieldsജോൺ
കൊല്ലം: പ്രായപൂർത്തിയാകാത്ത ഏഴു വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയ ആൾ പൊലീസ് പിടിയിലായി. പള്ളിത്തോട്ടം വാടി വയലിൽ പുരയിടത്തിൽ ജോൺ (50) ആണ് പിടിയിലായത്. ഏഴു വയസ്സുകാരനാണ് അതിക്രമത്തിനിരയായത്.
കഴിഞ്ഞ ആഗസ്റ്റ് മാസം മുതൽ ഇയാൾ കുട്ടിയുടെ അടുത്തുകൂടി മിഠായിയും മറ്റും കൊടുത്ത് വശത്താക്കുകയായിരുന്നു. ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് കുട്ടിയെ ഇയാളുടെ വീട്ടിലെത്തിച്ച് ലൈംഗികാതിക്രമത്തിന് വിധേയനാക്കുകയായിരുന്നു. കുട്ടിയോട് അതിക്രമം കാണിച്ചതായി മാതാവ് പള്ളിത്തോട്ടം പൊലീസിൽ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പള്ളിത്തോട്ടം ഇൻസ്പെക്ടർ ആർ. ഫയാസിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ വി.എൻ. ജിബി, അനിൽ ബേസിൽ, ഹിലാരിയോസ്, എ.എസ്.ഐ കൃഷ്ണകുമാർ, സി.പി.ഒ മാരായ സ്ക്ലോബിൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

