എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ
text_fieldsകുണ്ടറ: എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് 11.50 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിൽ സന്ദീപ് (23), നിഖിൽരാജ്(22), കെവിൻ(24) എന്നിവരാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമിന്റെ പിടിയിലായത്.
കുണ്ടറ സർക്കിൾ ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ഡാൻസാഫ് എസ്.ഐ ജ്യോതിഷ് ചിറവൂർ, എസ്.ഐ മനീഷ്, സി.പി.ഒമാരായ സജു, വിപിൻ, നഹാസ്, ദിലീപ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. എം.ഡി.എം.എ, കഞ്ചാവ് എന്നിവ എത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്. മുഖ്യ പ്രതിയായ സന്ദീപ് 15 കിലോഗ്രാം കഞ്ചാവുമായി നേരത്തെ അറസ്റ്റിലായിരുന്നു.

